ഇ​​ന്ത്യ​​ൻ അ​​ണ്ട​​ർ 19 ടീം : ​​തൃ​​ശൂ​​രി​​ന്‍റെ ഇ​​നാ​​ൻ ഒ​​പ്പം ദ്രാ​​വി​​ഡി​​ന്‍റെ മ​​ക​​നും
ഇ​​ന്ത്യ​​ൻ അ​​ണ്ട​​ർ 19 ടീം : ​​തൃ​​ശൂ​​രി​​ന്‍റെ ഇ​​നാ​​ൻ ഒ​​പ്പം ദ്രാ​​വി​​ഡി​​ന്‍റെ മ​​ക​​നും
Sunday, September 1, 2024 12:25 AM IST
പോ​​ണ്ടി​​ച്ചേ​​രി: ഇ​​ന്ത്യ​​യു​​ടെ അ​​ണ്ട​​ർ 19 ടീ​​മി​​ൽ മ​​ല​​യാ​​ളി​​യാ​​യ മു​​ഹ​​മ്മ​​ദ് ഇ​​നാ​​ൻ ഇ​​ടം​​നേ​​ടി. ഓ​​സ്ട്രേ​​ലി​​യ​​ൻ അ​​ണ്ട​​ർ 19 ടീ​​മി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന, ച​​തു​​ർ​​ദി​​ന ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​ക​​ൾ​​ക്കു​​ള്ള ടീ​​മി​​ലാ​​ണ് മു​​ഹ​​മ്മ​​ദ് ഇ​​നാ​​ൻ ഇ​​ടം​​നേ​​ടി​​യ​​ത്.

ഇ​​ന്ത്യ​​ൻ മു​​ൻ താ​​ര​​വും മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നു​​മാ​​യ രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​ന്‍റെ മ​​ക​​ൻ സ​​മി​​ത് ദ്രാ​​വി​​ഡും ടീ​​മി​​ലു​​ണ്ട്. ഏ​​ക​​ദി​​ന ടീ​​മി​​നെ മു​​ഹ​​മ്മ​​ദ് അ​​മാ​​നും ച​​തു​​ർ​​ദി​​ന ടെ​​സ്റ്റ് ടീ​​മി​​നെ സോ​​ഹം പ​​ട് വ​​ർ​​ധ​​നു​​മാ​​ണ് ന​​യി​​ക്കു​​ന്ന​​ത്.

പേ​​സ് ഓ​​ൾ​​റൗ​​ണ്ട​​റാ​​യ മു​​ഹ​​മ്മ​​ദ് ഇ​​നാ​​ൻ തൃ​​ശൂ​​ർ അ​​യ്യ​​ന്തോ​​ൾ സ്വ​​ദേ​​ശി​​ക​​ളാ​​യ ഷാ​​ന​​വാ​​സി​​ന്‍റെ​​യും റ​​ഹീ​​ന​​യു​​ടെ​​യും മ​​ക​​നാ​​ണ്. ദ്രാ​​വി​​ഡി​​ന്‍റെ മ​​ക​​നാ​​യ സ​​മി​​ത്തും പേ​​സ് ബൗ​​ളിം​​ഗ് ഓ​​ൾ​​റൗ​​ണ്ട​​റാ​​ണ്. കൂ​​ച്ച് ബെ​​ഹ​​ർ ട്രോ​​ഫി​​യി​​ൽ ക​​ർ​​ണാ​​ട​​ക ഇ​​ത്ത​​വ​​ണ ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കു​​ന്ന​​തി​​ൽ സ​​മി​​ത് നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ചു.


ഇ​​ന്ത്യ അ​​ണ്ട​​ർ 19നും ​​ഓ​​സീ​​സ് അ​​ണ്ട​​ർ 19നും ​​ത​​മ്മി​​ലു​​ള്ള മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര ഈ ​​മാ​​സം 21ന് ​​പോ​​ണ്ടി​​ച്ചേ​​രി​​യി​​ൽ ആ​​രം​​ഭി​​ക്കും. 23, 26 തീ​​യ​​തി​​ക​​ളി​​ലാ​​ണ് ര​​ണ്ടും മൂ​​ന്നും മ​​ത്സ​​ര​​ങ്ങ​​ൾ. 30 മു​​ത​​ൽ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ ച​​തു​​ർ​​ദി​​ന ടെ​​സ്റ്റ് പ​​ര​​ന്പ​​ര ചെ​​ന്നൈ​​യി​​ൽ ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.