മാഞ്ചസ്റ്റര്‍ ഡെര്‍ബി ടൈ
Tuesday, April 8, 2025 1:19 AM IST
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ അരങ്ങേറിയ മാഞ്ചസ്റ്റര്‍ ഡെര്‍ബി സമനിലയില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
2016-17 സീസണിനുശേഷം ഇതു മൂന്നാം തവണയാണ് മാഞ്ചസ്റ്റര്‍ ഡെര്‍ബി ഗോള്‍രഹിത സമനിലയില്‍ പിരിയുന്നത്.
പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ പ്രവേശിക്കാനുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ ശ്രമം ഇതോടെ നടന്നില്ല. ജയിച്ചിരുന്നെങ്കില്‍ സിറ്റിക്ക് നാലാം സ്ഥാനത്ത് എത്താമായിരുന്നു.
31 മത്സരങ്ങളില്‍ നിന്ന് 52 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. 38 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 13-ാം സ്ഥാനത്താണ്. 73 പോയിന്റുമായി ലിവര്‍പൂളാണ് ലീഗിന്റെ തലപ്പത്ത്.