ഛേത്രി ഗോളില്‍ ബംഗളൂരു ഫൈനലില്‍
Monday, April 7, 2025 1:37 AM IST
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളില്‍ സുനില്‍ ഛേത്രിയുടെ ഇഞ്ചുറി ടൈം (90+2’) ഗോളില്‍ ജയം സ്വന്തമാക്കി ബംഗളൂരു എഫ്സി ഫൈനലില്‍. ഇന്നലെ നടന്ന രണ്ടാംപാദ സെമിയില്‍ ബംഗളൂരു 1-2ന് എഫ്സി ഗോവയോട് പരാജയപ്പെട്ടു. എന്നാല്‍, ആദ്യപാദത്തില്‍ ബംഗളൂരു 2-0ന്റെ ജയം നേടിയിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 3-2ന്റെ ജയത്തോടെ സുനില്‍ ഛേത്രിയും സംഘവും ഫൈനലിലേക്കു മുന്നേറി.
രണ്ടാംപാദത്തില്‍ ബോര്‍ജ ഹെരേര (49'), അര്‍മാന്‍ഡോ സാദിക്കു (88') എന്നിവർ ഗോവയ്ക്കുവേണ്ടി ഗോള്‍ നേടി. മിന്നും ഡൈവിംഗ് ഹെഡറിലൂടെ ആയിരുന്നു സുനില്‍ ഛേത്രിയുടെ ഗോൾ.