തോമസ് മ്യുള്ളർ ബയേണ്‍ വിടുന്നു
Sunday, April 6, 2025 1:09 AM IST
മ്യൂണിക്: ബയേണ്‍ മ്യൂണിക്കിനോട് വിടപറയുന്നുവെന്ന് ജർമനിയുടെ അറ്റാക്കിംഗ് പ്ലെയറും ഇതിഹാസ താരവുമായ തോമസ് മ്യുള്ളർ.
ബയേണിന് ഒപ്പം 25 വർഷം നീണ്ട കരിയറാണ് തോമസ് മ്യുള്ളർ അവസാനിപ്പിക്കുന്നത്. 2000ൽ ബയേണിന്റെ യൂത്ത് അക്കാഡമിയിലൂടെ ഫുട്ബോൾ കരിയർ തുടങ്ങിയ തോമസ് മ്യുള്ളറാണ് ബയേണിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരം, 743 മത്സരം.
രണ്ടു വീതം യുവേഫ ചാന്പ്യൻസ് ലീഗും ക്ലബ് ലോകകപ്പും ഉൾപ്പെടെ ബയേണ്‍ ജഴ്സിയിൽ 32 കിരീടം സ്വന്തമാക്കി. ജർമൻ ബുണ്ടസ് ലിഗയിൽ 150 ഗോളുകളടക്കം ക്ലബ്ബിനായി 247 ഗോളുകൾ നേടി.