ബം​ഗ​ളൂ​രു: സീ​സ​ണി​ലെ ശ​ക്ത​രു​ടെ പോ​രാ​ട്ട​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വും ഐ​പി​എ​ൽ ട്വ​ന്‍റി20 ക്രി​ക്ക​റ്റ് 2025 സീ​സ​ണി​ൽ ഇ​ന്ന് ഏ​റ്റു​മു​ട്ടും.

മൂ​ന്നു മ​ത്സ​ര​ത്തി​ൽ അ​പ​രാ​ജി​ത​രാ​യി ഡ​ൽ​ഹി​യും അ​ത്ര​യും മ​ത്സ​രം ജ​യി​ച്ച് ബം​ഗ​ളൂ​രു​വും ജയത്തില്‍ ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. ബം​ഗ​ളൂ​രു ഏ​ക മ​ത്സ​ര​ത്തി​ലാ​ണ് തോ​ൽ​വി അ​റി​ഞ്ഞ​ത്.


ഡ​ൽ​ഹി സ്പി​ൻ ബൗ​ളിം​ഗ് നി​ര​യും ബം​ഗ​ളൂ​രു മി​ഡി​ൽ ഓ​ർ​ഡ​ർ ബാ​റ്റ​ർ​മാ​രും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​കും മ​ത്സ​ര ഗ​തി നി​ർ​ണ​യി​ക്കു​ക. ബം​ഗ​ളൂ​രു എം. ​ചി​ന്ന​സ്വാ​മി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ രാ​ത്രി 7.30നാ​ണ് മ​ത്സ​രം.