ഇടിക്കൂട്ടിൽ കിരീടം തേടി ഹിതേഷ് ഫൈനലിൽ
Saturday, April 5, 2025 1:36 AM IST
ബ്രസീൽ: ദേശീയ ചാന്പ്യൻ ഹിതേഷ് വേൾഡ് ബോക്സിംഗ് കപ്പ് ബ്രസീൽ 2025 ഫൈനലിൽ പ്രവേശിച്ചു. 70 കിലോ വിഭാഗത്തിൽ മത്സരിച്ച ഹിതേഷ് ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി.
ഫ്രാൻസിന്റെ മാക്കൻ ട്രൗറിനെയാണ് 5:0 സ്കോറിനു പരാജയപ്പെടുത്തിയത്. ഫൈനലിൽ ഇംഗ്ലണ്ടിന്റെ ഒടൽ കമാരായാണ് ഹിതേഷിന്റെ എതിരാളി.
മറ്റ് ഇന്ത്യൻ താരങ്ങളിൽ, ജാദുമാനി സിംഗ് മണ്ടേങ്ബാം മുൻ ഏഷ്യൻ അണ്ടർ 22 ചാന്പ്യൻ ഉസ്ബക്കിസ്ഥാന്റെ അസിൽബെക് ജലീലോവിനോട് 50 കിലോഗ്രാം സെമിഫൈനലിൽ 2:3 എന്ന സ്കോറിന് തോൽവി വഴങ്ങി.
90 കിലോഗ്രാം സെമിഫൈനലിൽ ഉസ്ബക്കിസ്ഥാന്റെതന്നെ തുരാബെക് ഖബിബുള്ളേവിനോട് 0:5ന് വിശാൽ പരാജയപ്പെട്ടു.
60 കിലോഗ്രാം വിഭാഗത്തിൽ സച്ചിൻ പോളണ്ടിന്റെ പാവൽ ബ്രാച്ചിനോടും പരാജയപ്പെട്ടു.