തിരുവനന്തപുരം, ഇടുക്കി ജേതാക്കൾ
Sunday, April 6, 2025 1:09 AM IST
പറവൂർ: പുത്തൻവേലിക്കര സ്പോർട്സ് അക്കാദമിയും ജില്ലാ-സംസ്ഥാന വോളിബോൾ അസോസിയേഷനുകളും ചേർന്നു നടത്തിയ സംസ്ഥാന സീനിയർ ദക്ഷിണ മേഖല പുരുഷ, വനിത വോളിബോൾ ചാന്പ്യൻഷിപ്പിൽ തിരുവനന്തപുരവും ഇടുക്കിയും ജേതാക്കൾ.
വനിതാവിഭാഗം ഫൈനലിൽ എറണാകുളത്തെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം ചാന്പ്യൻമാരായത്. സ്കോർ: 25-18, 25-19, 25-21.