ആപ്പിലൂടെ ജീവിതകഥ പങ്കുവച്ച് ധോണി
Wednesday, April 9, 2025 1:04 AM IST
മുംബൈ: ആരാധകര്‍ക്കായി പുറത്തിറക്കിയ ‘ധോണിആപ്പില്’ എം.എസ്. ധോണി ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ക്രിക്കറ്റിനപ്പുറമുള്ള തന്റെ ജീവിതം, സംരംഭകത്വം, പരാജയങ്ങള്‍, പ്രതിസന്ധികള്‍, ഇപ്പോഴും നയിക്കുന്ന അഭിനിവേശം എന്നിവയെക്കുറിച്ചെല്ലാം എം.എസ്. ധോണി വിവരിക്കുന്നു.
ചെറിയ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നതും റെയില്‍വേയിലെ ജോലിക്കാലവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പദവിയിലേക്കുള്ള യാത്രയുമെല്ലാം ധോണി ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്.
മലയാളി സംരംഭകനും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ഐഡിയാണ് ധോണിആപ്പ് പുറത്തിറക്കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനും ഫാന്‍സിനുമായി ആപ്പ് പുറത്തിറങ്ങുന്നത്.
ധോണിയാണ് ആപ്പ് പുറത്തിറക്കിയത്. ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണും ചടങ്ങില്‍ പങ്കെടുത്തു. www.dhoniapp.com