ഗ്ലെൻ മാക്സ്വെല്ലിന് ഫൈൻ
Thursday, April 10, 2025 1:37 AM IST
ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പഞ്ചാബ് കിങ്സ് താരം ഗ്ലെൻ മാക്സ്വെല്ലിന് പിഴ വിധിച്ച് ബിസിസിഐ. മാച്ച് ഫീയുടെ 25 ശതമാനം പിഴയാണ് ചുമത്തിയിരിക്കുന്നത്.
താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചിട്ടുണ്ട്. എന്നാൽ പിഴ എന്തിനാണെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
ഐപിഎൽ പെരുമാറ്റച്ചട്ടം ലെവൽ 1 വകുപ്പ് 2.2 പ്രകാരമാണ് ബിസിസിഐ ഫൈൻ വിധിച്ചിരിക്കുന്നത്.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ രണ്ട് പന്തിൽ ഒരു റണ്‍സെടുത്ത് താരം പുറത്തായിരുന്നു. എന്നാൽ രണ്ട് ഓവർ എറിഞ്ഞ ഗ്ലെൻ 10 റണ്‍സ് വിട്ടുകൊടുത്ത് ചെന്നൈ ഓപ്പണർ രചിൻ രവീന്ദ്രയുടെ വിക്കറ്റ് വീഴ്ത്തി നിർണായക ബ്രേക്ക് ത്രൂ നൽകി. മത്സരത്തിൽ പഞ്ചാബ് കിങ്സ് 18 റണ്‍സിന് വിജയിച്ചു.