പിടി വിടാതെ അത്ലറ്റിക്കോ മാഡ്രിഡ്
Tuesday, April 8, 2025 1:19 AM IST
സെവിയ്യ: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ കിരീട പോരാട്ടത്തില്‍ പിടി വിടാതെ അത്ലറ്റിക്കോ മാഡ്രിഡ്. 30-ാം റൗണ്ടില്‍ അത്ലറ്റിക്കോ മാഡ്രിഡ് 2-1നു സെവിയ്യയെ കീഴടക്കി.
സെവിയ്യയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ (90+3’) പാബ്ലൊ ബാരിയോസ് നേടിയ ഗോളിലായിരുന്നു അത്ലറ്റിക്കോയുടെ ജയം. ഏഴാം മിനിറ്റില്‍ ലീഡ് നേടിയ സെവിയ്യയെ ജൂലിയന്‍ ആല്വരസിന്റെ (25’) ഗോളിലൂടെ അത്ലറ്റിക്കോ സമനിലയില്‍ പിടിച്ചു.
റയല്‍ സോസിഡാഡ് 3-1ന് ലാ പാല്‍മസിനെയും ഗെറ്റാഫെ 4-0ന് വയ്യഡോലിഡിനെയും തോല്‍പ്പിച്ചു. 67 പോയിന്റുമായി ബാഴ്സലോണയാണ് ലീഗിന്റെ തലപ്പത്ത്. റയല്‍ മാഡ്രിഡ് (63) രണ്ടാം സ്ഥാനത്തും അത്ലറ്റിക്കോ മാഡ്രിഡ് (60) മൂന്നാം സ്ഥാനത്തുമാണ്.