ലിവര്‍പൂളിനെ വീഴ്ത്തി
Monday, April 7, 2025 1:37 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കിരീടത്തിലേക്കുള്ള കുതിപ്പിനിടെ ലിവര്‍പൂള്‍ എഫ്സിക്ക് അപ്രതീക്ഷിത തോല്‍വി.
എവേ പോരാട്ടത്തില്‍ ലിവര്‍പൂള്‍ 2-3ന് ഫുള്‍ഹാമിനോട് പരാജയപ്പെട്ടു. 2024-25 സീസണ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വഴങ്ങുന്ന രണ്ടാം തോല്‍വിയാണ്. ചെമ്പടയുടെ 26 മത്സരങ്ങളുടെ അപരാജിത യാത്രയ്ക്കാണ് ഫുള്‍ഹാം വിലങ്ങിട്ടത്. 73 പോയിന്റുമായി ലിവര്‍പൂള്‍ ലീഗിന്റെ തലപ്പത്ത് തുടരുന്നു.