ആഴ്സണല്‍ Vs റയല്‍ മാഡ്രിഡ്
Tuesday, April 8, 2025 1:19 AM IST
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദ പോരാട്ടങ്ങള്‍ക്ക് കിക്കോഫ്. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30നു നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ നേരിടും.
ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് മത്സരം. യൂറോപ്യന്‍ പോരാട്ടത്തില്‍ ഇരുടീമും നേര്‍ക്കുനേര്‍ ഇറങ്ങുന്ന മൂന്നാമത് മത്സരമാണ്. 2005-06 സീസണ് പ്രീ ക്വാര്‍ട്ടറിലായിരുന്നു ആദ്യ രണ്ട് മത്സരങ്ങള്‍.
ഇന്ന് അര്‍ധരാത്രി 12.30ന് ജര്‍മന്‍ ശക്തികളായ ബയേണ്‍ മ്യൂണിക് ഹോം ഗ്രൗണ്ടില്‍ ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാനെ നേരിടും. യൂറോപ്യന്‍ പോരാട്ടത്തില്‍ ഇരുടീമും നേര്‍ക്കുനേര്‍ ഇറങ്ങുന്ന 10-ാം മത്സരമാണ്. അതില്‍ അഞ്ച് തവണയും ബയേണ്‍ ജയിച്ചു.
ബാഴ്സ, പിഎസ്ജി നാളെ
നാളെ അർധരാത്രി 12.30നു നടക്കുന്ന ക്വാർട്ടർ പോരാട്ടങ്ങളിൽ സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ ജർമനിയിൽനിന്നുള്ള ബൊറൂസിയ ഡോർട്ട്മുണ്ടിനെയും ഫ്രഞ്ച് ക്ലബ് പിഎസ്ജി ഇംഗ്ലീഷ് ടീം ആസ്റ്റൺ വില്ലയെയും നേരിടും. യൂറോപ്യൻ പോരാട്ടത്തിൽ ഡോർട്ട്മുണ്ട് ഇതുവരെ ബാഴ്സയെ കീഴടക്കിയിട്ടില്ല.