റയല്‍ തോറ്റു; ബാഴ്സ ഒന്നാമത്
Monday, April 7, 2025 1:37 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ എഫ്സി ബാഴ്സലോണ (67 പോയിന്റ്) രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള (63) പോയിന്റ് വ്യത്യാസം നാലാക്കി. 30-ാം റൗണ്ട് പോരാട്ടത്തില്‍ ബാഴ്സലോണ ഹോം ഗ്രൗണ്ടില്‍ 1-1ന് റയല്‍ ബെറ്റിസുമായി സമനിലയില്‍ പിരിഞ്ഞു. ഗാവിയുടെ (7') വകയായിരുന്നു ബാഴ്സയുടെ ഗോള്‍. അതേസമയം, റയല്‍ മാഡ്രിഡ് സ്വന്തം മൈതാനത്തുവച്ച് വലെന്‍സിയയോട് 2-1നു തോറ്റു. ഹ്യൂഗോ ഡ്യൂറോയുടെ (90+5') ഇഞ്ചുറി ടൈം ഗോളിലായിരുന്നു വലെന്‍സിയയുടെ ജയം. വിനീഷ്യസ് ജൂണിയറായിരുന്നു (50') റയല്‍ മാഡ്രിഡിനായി ലക്ഷ്യംകണ്ടത്.