ചെൽസി നാലാമത്
Saturday, April 5, 2025 1:36 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വിജയക്കുതിപ്പുമായി നാലാം സ്ഥാനത്തേക്കുയർന്ന് ചെൽസി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പറിനെതിരേ 1-0ന്റെ വിജയമാണ് ചെൽസി നേടിയത്.
എൻസോ ഫെർണാണ്ടസിന്റെ രണ്ടാം പകുതിയിലെ ഹെഡർ ഗോളിലൂടെ ആണ് ചെൽസി വിജയം ഉറപ്പിച്ചത്.
ജയത്തോടെ ചെൽസി മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു പോയിന്റ് മുന്നിലും ന്യൂകാസിലിനേക്കാൾ രണ്ട് പോയിന്റ് മുന്നിലുമായി നാലാം സ്ഥാനത്ത് എത്തി. ടോട്ടൻഹാം പതിനാലാം സ്ഥാനത്താണ്.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 50-ാം മിനിറ്റിലാണ് എൻസോ ഫെർണാണ്ടസ് ചെൽസിക്കായി മത്സരത്തിൽ പിറന്ന ഏക ഗോൾ നേടിയത്.
പട്ടികയിൽ ഏറെ പിന്നിലാണെങ്കിലും ടോട്ടൻഹാം ചെൽസിക്കെതിരേ ശക്തമായ പോരാട്ടം കാഴ്ചവച്ചു. 50-50 പൊസഷൻ തന്നെ ഇതിനു തെളിവാണ്. പാസുകളിലും ഷോട്ടുകളിലും ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന മത്സരമാണ് നടന്നത്.