ആരാധകരെ നിരാശരാക്കില്ല: ഡേവിഡ് കറ്റാല
Friday, April 4, 2025 12:56 AM IST
കൊച്ചി: വരുന്ന ഐഎസ്എല്‍ സീസണില്‍ ആരാധകര്‍ക്കു നിരാശപ്പെടേണ്ടി വരില്ലെന്നും കിരീടം സാധ്യമാകുന്ന ടീമിനെയാണ് തയാറാക്കുന്നതെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ചുമതലയില്‍ പുതുതായി എത്തുന്ന ഡേവിഡ് കറ്റാല.
കഴിഞ്ഞതു കഴിഞ്ഞു. എന്നെ സംബന്ധിച്ച് പുതിയൊരു ടീമാണ് മുന്നിലുള്ളത്. അവരുമായി ഇണങ്ങിച്ചേരാന്‍ കുറച്ചു സമയമെടുക്കും. കളിക്കാരുടെ പൊസിഷനുകള്‍ ആവശ്യമെങ്കില്‍ മാറ്റിമറിക്കേണ്ടതായിവരും. പ്രതിരോധത്തിലുള്‍പ്പെടെ പ്രശ്നങ്ങളൊരുപാടുണ്ട്. അതെല്ലാം ശുദ്ധീകരിച്ചെടുക്കണം.
കളിക്കാരില്‍നിന്നു ഞാനാഗ്രഹിക്കുന്നത് നൂറു ശതമാനം സമര്‍പ്പണമാണ്. സൂപ്പര്‍കപ്പ്, ഐഎസ്എല്‍ ഉള്‍പ്പെടെ കിരീടങ്ങള്‍ നേടാന്‍ പ്രാപ്തിയുള്ള ടീമാക്കി ബ്ലാസ്റ്റേഴ്സിനെ മാറ്റും. ടീമുമായുള്ള പരിശീലനം ആരംഭിച്ചുകഴിഞ്ഞു. നിലവിലുള്ളത് മികച്ച ടീം തന്നെയാണ്. സൂപ്പര്‍കപ്പിനായി എല്ലാവരും ഫിറ്റാണെന്നും അദ്ദേഹം പറഞ്ഞു.