ന്യൂകാസില്‍ മുന്നേറ്റം
Wednesday, April 9, 2025 1:04 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ന്യൂകാസില്‍ യുണൈറ്റഡിന് മിന്നും ജയം. എവേ പോരാട്ടത്തില്‍ ന്യൂകാസില്‍ യുണൈറ്റഡ് 3-0നു ലെസ്റ്റര്‍ സിറ്റിയെ കീഴടക്കി.
ന്യൂകാസിൽ യുണൈറ്റഡിനായി ജേക്കബ് മര്‍ഫി (2, 11’) ഇരട്ട ഗോള്‍ സ്വന്തമാക്കി. ഹാര്‍വി ബാര്‍നസിന്റെ (34’) വകയായിരുന്നു മൂന്നാം ഗോള്‍.
ജയത്തോടെ ന്യൂകാസില്‍ യുണൈറ്റഡ് 30 മത്സരങ്ങളില്‍ 53 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 52 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി ആറാം സ്ഥാന്തേക്ക് ഇറങ്ങി. 31 മത്സരങ്ങളില്‍ 53 പോയിന്റുള്ള ചെല്‍സിയാണ് നാലാം സ്ഥാനത്ത്. ലിവര്‍പൂള്‍ (73 പോയിന്റ്) ലീഗിന്റെ തലപ്പത്ത് തുടരുന്നു.