രോഹിത് പുറത്ത്
Saturday, April 5, 2025 1:36 AM IST
മുംബൈ: മുംബൈ ഇന്ത്യൻസ് ഓപ്പണർ രോഹിത് ശർമയ്ക്ക് ഐപിഎൽ സീസണിലെ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ ഹോം മത്സരത്തിൽ കളിക്കാനായില്ല.
പരിക്കിനെ തുടർന്നാണ് രോഹിത്തിന് ഇന്നലെ നടന്ന മത്സരം നഷ്ടമായത്. സീസണിൽ 13, 8, 0 എന്നിങ്ങനെയാണ് മൂന്ന് മത്സരങ്ങളിൽ ഓപ്പണ്‍ ചെയ്ത രോഹിത് ശർമയുടെ സന്പാദ്യം.
ബുംറ പരിക്കിൽനിന്ന് മുക്തനായി ഉടൻ കളിക്കളത്തിലെത്തുമെന്നും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞു.