ഇംഗ്ലണ്ട് ജയത്തിലേക്ക്
ഇംഗ്ലണ്ട് ജയത്തിലേക്ക്
Monday, July 22, 2024 3:04 AM IST
ബി​​ർ​​മി​​ങാം: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ വി​​ജ​​യല​​ക്ഷ്യം 385 റ​​ണ്‍​സ്. ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 41 റ​​ണ്‍​സ് ലീ​​ഡ് വ​​ഴ​​ങ്ങി​​യ ഇം​​ഗ്ല​​ണ്ട്, ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 425നു ​​പു​​റ​​ത്താ​​യ​​തോ​​ടെ​​യാ​​ണി​​ത്. സ്കോ​​ർ: ഇം​​ഗ്ല​​ണ്ട് 416, 425. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് 457.

ഇം​​ഗ്ല​​ണ്ടി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ജോ ​​റൂ​​ട്ടും ഹാ​​രി ബ്രൂ​​ക്കും സെ​​ഞ്ചു​​റി നേ​​ടി. 178 പ​​ന്ത് നേ​​രി​​ട്ട റൂ​​ട്ട് 10 ഫോ​​റി​​ന്‍റെ അ​​ക​​ന്പ​​ടി​​യോ​​ടെ 122 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി. ഹാ​​രി ബ്രൂ​​ക്ക് 132 പ​​ന്തി​​ൽ 13 ഫോ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ 109 റ​​ണ്‍​സ് നേ​​ടി. മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ ഇ​​രു​​വ​​രും ചേ​​ർ​​ന്ന് 189 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. ബെ​​ൻ ഡ​​ക്ക​​റ്റ് (76), ഒ​​ല്ലി പോ​​പ്പ് (51) എ​​ന്നി​​വ​​ർ ഇം​​ഗ്ല​​ണ്ടി​​നു​​വേ​​ണ്ടി അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ടെ​​സ്റ്റി​​ൽ റൂ​​ട്ടി​​ന്‍റെ 32-ാം സെ​​ഞ്ചു​​റി​​യാ​​ണ്. ഹാ​​രി ബ്രൂ​​ക്കി​​ന്‍റെ അ​​ഞ്ചാ​​മ​​ത്തേ​​തും.


ര​ണ്ടാം ഇ​ന്നിം​ഗ്സി​നാ​യി ക്രീ​സി​ലെ​ത്തി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് 31 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 113 റ​ൺ​സ് എ​ന്ന​നി​ല​യി​ൽ പ​ത​റു​ക​യാ​ണ്. ഒ​ന്പ​ത് ഓ​വ​ർ എ​റി​ഞ്ഞ് 25 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഷൊ​യ്ബ് ബ​ഷീ​റാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലെ വി​ല്ല​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.