ഗോകുല ആറാട്ട്
Saturday, April 13, 2024 1:18 AM IST
കോഴിക്കോട്: ഐ ലീഗ് ഫുട്ബോൾ 2023-24 സീസണിലെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ്സിയുടെ ഗോളാറാട്ട്. ഗോകുലം 6-1ന് ട്രൗ എഫ്സിയെ ഹോം മത്സരത്തിൽ തകർത്തു.
24 മത്സരങ്ങളിൽനിന്ന് 42 പോയിന്റായി ഗോകുലത്തിന്. 23 മത്സരങ്ങളിൽ 52 പോയിന്റുള്ള മുഹമ്മദൻ എസ്സി ഇതിനോടകം കിരീടം ഉറപ്പിച്ചു. ശ്രീനിധി ഡെക്കാണ് (23 മത്സരങ്ങളിൽ 45 പോയിന്റ്) ആണ് രണ്ടാം സ്ഥാനത്ത്.
ഗോകുലത്തിനായി പി.എൻ. നൗഫൽ (28’, 34’) ഇരട്ടഗോൾ സ്വന്തമാക്കി. അലക്സ് സാഞ്ചസ് (19’), കൊമ്രോണ് തുർസുനോവ് (39’), മതിജ ബാബോവിച്ച് (90+2’), നിക്കോള സ്റ്റാജനോവിച്ച് (90+4’ പെനാൽറ്റി) എന്നിവരും വലകുലുക്കി.