പ്രണോയ്, പി.വി. സിന്ധു കളത്തിൽ
Wednesday, April 10, 2024 2:27 AM IST
നിങ്ബോ (ചൈന): ഏഷ്യൻ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ മുൻനിര താരങ്ങൾ ഇന്ന് കളത്തിൽ. പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെൻ തുടങ്ങിയവർ കളത്തിൽ ഇറങ്ങും.
വനിതാ സിംഗിൾസിൽ പി.വി. സിന്ധു, മാളവിക ബൻസൂദ് എന്നിവരും കളത്തിലുണ്ട്. വനിതാ ഡബിൾസിൽ മലയാളിതാരം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും ഇന്ന് ഇറങ്ങും.
പുരുഷ ഡബിൾസിൽ ലോക ഒന്നാം നന്പർ സഖ്യമായ ഇന്ത്യയുടെ സാത്വിക്സായ് രാജ് - ചിരാഗ് ഷെട്ടി സഖ്യം ചാന്പ്യൻഷിപ്പിൽനിന്ന് പിന്മാറിയിരുന്നു. പുരുഷ ഡബിൾസിൽ നിലവിലെ ചാന്പ്യന്മാരാണ് സാത്വിക്-ചിരാഗ് സഖ്യം.
മത്സരങ്ങൾ രാവിലെ ഒന്‍പത് മുതൽ ബാഡ്മിന്റണ്‍ ഏഷ്യ യുട്യൂബ് ചാനലിൽ തത്സമയം.