ഇന്ററിനു വൻ ജയം; മിലാനു സമനില
Tuesday, February 27, 2024 12:46 AM IST
മിലാൻ: ഇറ്റാലിയൻ സിരി എ ഫുട്ബോളിൽ തകർപ്പൻ ജയവുമായി ഇന്റർ മിലാൻ. ഇന്റർ എതിരാല്ലാത്ത നാലു ഗോളിനു ലിച്ചെയെ തോൽപ്പിച്ചു. ഈ ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഇന്ററിന്റെ പോയിന്റ് ഉയർന്നു.
ഇന്ററിന് 66 പോയിന്റും രണ്ടാമതുള്ള യുവന്റസിന് 57 പോയിന്റുമാണ്. ലൗടാരോ മാർട്ടിനസ് (15’, 56’) ഇരട്ട ഗോൾ നേടിയപ്പോൾ ഡേവിഡ് ഫ്രാറ്റെസി (54’), സ്റ്റെഫാൻ ഡിവ്റെ (67’) എന്നിവർ ഓരോ ഗോളും നേടി.
മറ്റൊരു മത്സരത്തിൽ എസി മിലാൻ അത്ലാന്തയുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. 53 പോയിന്റുമായി മിലാൻ നാലാമതാണ്. റാഫേൽ ലിയോയിലൂടെ മുന്നിൽനിന്നശേഷമാണ് മിലാൻ സമനില വഴങ്ങിയത്. ട്യൂണ്‍ കൂപ്മൈനേഴ്സിന്റെ പെനാൽറ്റിയിലാണ് അത്ലാന്ത സമനില നേടിയത്.