ആർസിബിക്ക് ജയം
Sunday, February 25, 2024 12:13 AM IST
ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. യുപി വാരിയേഴ്സിന് എതിരേ രണ്ട് റൺസിനാണ് ആർസിബി ജയിച്ചത്.
സ്കോർ: ആർസിബി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 157. യുപി വാരിയേഴ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155. 22 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബംഗളൂരുവിന്റെ ശോഭന ആശയാണ് പ്ലെയർ ഓഫ് ദ മാച്ച്. ആർസിബിക്കു വേണ്ടി എസ്. മേഘ്ന (44 പന്തിൽ 53), റിച്ച ഘോഷ് (37 പന്തിൽ 62) എന്നിവർ അർധ സെഞ്ചുറി നേടി.