ബ്രി​​സ്ബെ​​യ്ൻ: ബ്രി​​സ്ബെ​​യ്ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ടെ​​ന്നീ​​സി​​ൽ ഇ​​ന്ന് പു​​രു​​ഷ-​​വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ കി​​രീ​​ടപോ​​രാ​​ട്ടം.

വ​​നി​​താ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ ഒ​​ന്നാം സീ​​ഡാ​​യ ബെ​​ലാ​​റൂ​​സി​​ന്‍റെ അ​​രി​​ന സ​​ബ​​ലെ​​ങ്ക​​യും ര​​ണ്ടാം സീ​​ഡാ​​യ ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലെ​​ന റെ​​ബാ​​കി​​ന​​യും ത​​മ്മി​​ൽ കൊ​​ന്പു​​കോ​​ർ​​ക്കും. ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്നു രാ​​വി​​ലെ പ​​ത്തി​​നാ​​ണ് ഈ ​​പോ​​രാ​​ട്ടം.


പു​​രു​​ഷ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ൽ ഒ​​ന്നാം സീ​​ഡാ​​യ ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ ഹോ​​ൾ​​ഗ​​ർ റൂ​​ണും ര​​ണ്ടാം സീ​​ഡാ​​യ ബ​​ൾ​​ഗേ​​റി​​യ​​യു​​ടെ ഗ്രി​​ഗോ​​ർ ദി​​മി​​ത്രോ​​വും ത​​മ്മി​​ലാ​​ണ്. ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്നു​​ച്ച​​യ്ക്ക് പ​​ന്ത്ര​​ണ്ടി​​നാ​​ണ് ഫൈ​​ന​​ൽ.