ഹാർദിക് കളിക്കും
Monday, December 25, 2023 12:35 AM IST
മുംബൈ: ഇന്ത്യൻ ഓൾറൗണ്ടറും മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യ കാൽക്കുഴക്കേറ്റ പരിക്കിൽനിന്നു മോചിതനായതായി റിപ്പോർട്ട്. ജനുവരി 11-ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരന്പരയിലും അടുത്ത ഐപിഎൽ സീസണിലും കളിക്കുമെന്ന് താരവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഹാർദിക് പരിക്കിൽനിന്നു പൂർണമായി മോചിതനായെന്നും എല്ലാദിവസവും പരിശീലനത്തിനിറങ്ങുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പാണ്ഡ്യയുടെ പരിക്ക് ഭേദമായിട്ടില്ലെന്നും വരാനിരിക്കുന്ന ഐപിഎൽ ക്രിക്കറ്റ് സീസണ് നഷ്ടമാകുമെന്നും അഭ്യൂഹങ്ങളുയർന്നിരുന്നു.