ചെന്നൈയിൻ ജയം
Thursday, December 14, 2023 12:23 AM IST
ചെന്നൈ: ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്ക് ഹോം മത്സരത്തിൽ ജയം. ചെന്നൈയിൻ 20ന് ബംഗളൂരു എഫ്സിയെ കീഴടക്കി.
റാഫേൽ ക്രിവൽറോ, ജോർദാൻ മർഫി എന്നിവരാണ് ചെന്നൈയിനു വേണ്ടി ഗോൾ നേടിയത്. 10 മത്സരങ്ങളിൽ 12 പോയിന്റുമായി ചെന്നൈയിൻ ആറാം സ്ഥാനത്തെത്തി. ബംഗളൂരു (10 പോയിന്റ്) ഒന്‍പതാമതാണ്.