കേരളത്തിന് ജയം
Friday, November 24, 2023 1:37 AM IST
ആലുർ (കർണാടക): വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് കേരളം ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് എയിലെ ആദ്യമത്സരത്തിൽ കേരളം മൂന്നു വിക്കറ്റുകൾക്ക് സൗരാഷ്ട്രയെ പരാജയപ്പെടുത്തി. സ്കോർ സൗരാഷ്ട്ര 49.1 ഓവറിൽ 185 ഓൾഒൗട്ട്. കേരളം 47.4 ഓവറിൽ ഏഴു വിക്കറ്റിന് 188.
ടോസ് നേടിയ കേരളം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 98 റണ്‍സ് നേടിയ വിശ്വരാജ് ജഡേജയാണ് സൗരാഷ്ട്രയുടെ ടോപ് സ്കോർറർ. അഖിൻ സത്താർ നാലും ബേസിൽ തന്പി, ശ്രേയസ് ഗോപാൽ എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ കേരളത്തിന് 61 റണ്‍സിലെത്തിയപ്പോൾ നാലു വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ സഞ്ജു സാംസണ് (30) തിളങ്ങാനായില്ല. 60 റണ്‍സ് നേടിയ അബ്ദുൾ ബാസിതിന്റെയും അഖിൽ സ്കറിയയുടെയും (28) 88 റണ്‍സ് കൂട്ടുകെട്ടാണ് കേരളത്തെ രക്ഷപ്പെടുത്തിയത്.