50 നിറവിൽ രോഹിത്, കമ്മിൻസ്
Thursday, June 8, 2023 2:42 AM IST
ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിന് ഇറങ്ങിയ ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമയും ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും 50 ടെസ്റ്റ് എന്ന നാഴികക്കല്ലിൽ.
ഇരുവരുടെയും 50-ാം ടെസ്റ്റ് മത്സരമാണിത്. 49 ടെസ്റ്റിൽനിന്ന് ഒന്‍പത് സെഞ്ചുറിയും 14 അർധസെഞ്ചുറിയും ഉൾപ്പെടെ 3,379 റണ്‍സ് രോഹിത് ശർമ നേടിയിട്ടുണ്ട്. 49 ടെസ്റ്റിൽനിന്ന് 217 വിക്കറ്റ് കമ്മിൻസ് സ്വന്തമാക്കിയിട്ടുണ്ട്.