അട്ടിമറിച്ച് പ്രണോയ്
Thursday, May 25, 2023 1:07 AM IST
ക്വാലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് അട്ടിമറി ജയം. പുരുഷ സിംഗിൾസിൽ ആറാം സീഡായ ചൈനീസ് തായ്പേയിയുടെ ചൗ ടീൻ ചെന്നിനെ ഒന്പതാം സീഡായ പ്രണോയ് ആദ്യറൗണ്ടിൽ കീഴടക്കി,
16-21, 21-14, 21-13. ഫ്രാൻസിന്റെ ജൂണിയർ പോപൊവിനെ നേരിട്ടുള്ള കീഴടക്കി കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിൽ, 21-12, 21-16. വനിതാ സിംഗിൾസിൽ പി.വി. സിന്ധു ഡെന്മാർക്കിന്റെ ലിനെ ക്രിസ്റ്റഫറിനോട് പൊരുതി ജയിച്ചു, 21-13, 17-21, 21-18.