ഇന്ന് ക്ലാസിക്കോ
Saturday, January 14, 2023 11:56 PM IST
റിയാദ്: ഈ വർഷത്തെ ആദ്യ എൽ ക്ലാസിക്കോ ഇന്ന്. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലാണു ബദ്ധവൈരികളായ റയൽ മാഡ്രിഡും ബാഴ്സലോണയും കൊന്പുകോർക്കുന്നത്. സൗദി അറേബ്യയിലെ റിയാദിൽ ഇന്ത്യൻ സമയം പുലർച്ചെ 12.30നാണു മത്സരം. റയൽ മാഡ്രിഡ് വലൻസിയയെയും ബാഴ്സലോണ റയൽ ബെറ്റിസിനെയും കീഴടക്കിയാണു ഫൈനലിൽ ഇടംപിടിച്ചത്. ബാഴ്സ 13 തവണയും റയൽ 12 വട്ടവും സൂപ്പർ കപ്പ് നേടിയിട്ടുണ്ട്.
റയൽ നിരയിൽ എഡർ മിലിറ്റാവോ, ലൂകാസ് വാസ്ക്വസ്, ഒൗറേലിയൻ ചൗമെനി, ഡേവിഡ് അലാബ, എഡ്വേർഡോ കാമവിംഗ എന്നിവർ ഇന്നു കളിച്ചേക്കില്ല. പരിക്കാണ് ഇവർക്കു തിരിച്ചടിയാകുന്നത്. ബാഴ്സ നിരയിൽ കാര്യമായ പ്രശ്നങ്ങളില്ല.