ഋഷഭ് പന്ത് തിളങ്ങി
Friday, June 24, 2022 11:47 PM IST
ലെസ്റ്റർ: ഇന്ത്യ x ലെസ്റ്റർഷെയർ ചതുർദിന പരിശീലന മത്സരത്തിൽ ഋഷഭ് പന്തിന് (76) അർധസെഞ്ചുറി. ലെസ്റ്റർഷെയറിനായാണ് ഋഷഭ് പന്ത് ഇറങ്ങിയത്. അതേസമയം, ചേതേശ്വർ പൂജാര പൂജ്യത്തിനു പുറത്തായി.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246ന് എതിരേ ലെസ്റ്റർഷെയർ 244നു പുറത്തായി. ഇന്ത്യൻസിനായി മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇന്ത്യൻസിനായി ശ്രീകർ ഭരത് (23 നോട്ടൗട്ട്), ശുഭ്മാൻ ഗിൽ (38) എന്നിവർ ആദ്യ വിക്കറ്റിൽ 62 റണ്‍സ് നേടി.