പെലെയെ കടന്ന് ഛേത്രി
Thursday, October 14, 2021 12:07 AM IST
മാലി: ഫുട്ബോൾ ഇതിഹാസം പെലെയെ മറികടന്ന് ഇന്ത്യയുടെ സൂപ്പർ താരം സുനിൽ ഛേത്രി. സാഫ് കപ്പിൽ ഇന്നലെ മാലിദ്വീപിനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ ഛേത്രി രാജ്യാന്തര ഗോൾ വേട്ടയിൽ ബ്രസീൽ ഇതിഹാസത്തെ മറികടന്നു.
77 ഗോളുമായി പെലെയ്ക്കൊപ്പമായിരുന്നു ഛേത്രി. ഇരട്ട ഗോളോടെ ഛേത്രിയുടെ ഗോൾ നേട്ടം 79 ആയി. 80 ഗോളടിച്ച അർജന്റീനയുടെ ലയണൽ മെസിയാണ് ഛേത്രിക്ക് തൊട്ടു മുന്നിലുള്ളത്.
ക്രിസ്റ്റ്യാനൊ റൊണാൾഡോ (115) തലപ്പത്തുള്ള രാജ്യാന്തര ഗോൾ വേട്ടയിൽ ആറാം സ്ഥാനത്തും ഛേത്രി എത്തി. 124 മത്സരങ്ങളിൽനിന്നാണ് ഛേത്രിയുടെ 79 ഗോൾ. മാലിദ്വീപിനെ 3-1നു കീഴടക്കി ഇന്ത്യ ഫൈനലിലെത്തി.