2032 ഒളിന്പിക്സ് ബ്രിസ്ബെയ്നിൽ
Thursday, July 22, 2021 12:25 AM IST
ടോക്കിയോ: 2032ലെ ഒളിന്പിക്സിനുള്ള വേദിയായി ഓസ്ട്രേലിയൻ നഗരമായ ബ്രിസ്ബെയ്നെ തെരഞ്ഞെടുത്തു. അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി (ഐഒസി) ഇന്നലെ ഇക്കാര്യം പ്രഖ്യാപിച്ചു. മെൽബണും സിഡ്നിക്കും ശേഷം ഒളിന്പിക്സിനു വേദിയാകുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ നഗരമാണ് ബ്രിസ്ബെയ്ൻ.
അമേരിക്കയ്ക്കുശേഷം മൂന്നു വ്യത്യസ്ത നഗരങ്ങളിൽ ഒളിന്പിക്സിന് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായും ഓസ്ട്രേലിയ മാറി.