റെയ്നയുടെ ജന്മദിന സമ്മാനം
Monday, November 23, 2020 11:43 PM IST
ലക്നൊ: സർക്കാർ സ്കൂളുകൾക്കു സഹായ ഹസ്തവുമായി 34-ാം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. 34-ാം പിറന്നാളിനോടനുബന്ധിച്ച് 34 സർക്കാർ സ്കൂളുകളിൽ കുടിവെള്ള, ശൗചാലയ പദ്ധതിക്ക് റെയ്ന തുടക്കം കുറിച്ചു.
ഉത്തർപ്രദേശ്, ജമ്മു, ഡൽഹി എന്നിവിടങ്ങളിലെ 10,000 വിദ്യാർഥികളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്ന പദ്ധതിക്കാണു റെയ്നയും ഭാര്യ പ്രിയങ്കയും നേതൃത്വം നൽകുന്ന ഗ്രാസ്യ റെയ്ന ഫൗണ്ടേഷൻ തുടക്കം കുറിച്ചിരിക്കുന്നത്. ഗാസിയാബാദിലെ സ്കൂളിൽ പുതിയ കുടിവെള്ള, ശൗചാലയ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് റെയ്ന പിറന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ചു. നിരാലംബരായ 500 അമ്മമാർക്കു ഭക്ഷ്യധാന്യങ്ങൾ നൽകുകയും ചെയ്തു. 27-നാണ് റെയ്നയുടെ പിറന്നാൾ.