ഭിന്നശേഷിയുള്ളവരുടെ ഇന്ത്യൻ ഫുട്ബോൾ ടീം സെലക്ഷൻ തിങ്കളാഴ്ച
Friday, November 22, 2019 11:50 PM IST
തൃശൂർ: ശാരീരിക ഭിന്നശേഷിയുള്ളവരുടെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സെലക്ഷൻ ട്രയൽ തിങ്കളാഴ്ച രാവിലെ പത്തിനു തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ഫെബ്രുവരി 21 മുതൽ മലേഷ്യയിൽ നടക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനുള്ള ടീമിനെയാണു തൃശൂരിൽ തെരഞ്ഞെടുക്കുന്നത്. താൽപര്യവും യോഗ്യതയുമുള്ളവർ പിസിഎഎസ്എകെയുടെ വെബ്സൈറ്റിലുള്ള ഫോമിൽ അപേക്ഷ നൽകണം. സംസ്ഥാന പ്രസിഡന്റ് എ.എം. കിഷോറിനെ (ഫോണ് - 9809921065) ബന്ധപ്പെടണം.