ബെ​ന്‍സ​മ​യു​ടെ ഗോ​ളി​ല്‍ റ​യ​ല്‍
Monday, September 23, 2019 11:32 PM IST
സെ​വി​യ്യ: ക​രിം ബെ​ന്‍സ​മ​യു​ടെ ഹെ​ഡ​റി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് ലാ ​ലി​ഗ​യി​ല്‍ സെ​വി​യ്യ​യെ 1-0ന് ​തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ റ​യ​ല്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ക​യും ചെ​യ്തു.

64-ാം മി​നി​റ്റി​ല്‍ ഡാ​നി ക​ര്‍വാ​ഹ​ലി​ന്‍റെ ക്രോ​സി​ന് കൃ​ത്യ​മാ​യി ചാ​ടി ബെ​ന്‍സ​മ പ​ന്ത് വ​ല​യി​ലാ​ക്കി. അ​വ​സാ​നം സെ​വി​യ്യ​യു​ടെ ഹാ​വി​യ​ര്‍ ഹെ​ര്‍ണാ​ണ്ട​സ് വ​ല കു​ലു​ക്കി​യെ​ങ്കി​ലും ഓ​ഫ് സൈ​ഡ് വി​ളി​യി​ല്‍ ഗോൾ നി​ഷേ​ധി​ച്ചു. സെ​വി​യ്യ​യു​ടെ ഗ്രൗ​ണ്ടി​ല്‍ അ​ഞ്ചു സീ​സ​ണു​ശേ​ഷം റ​യ​ല്‍ നേ​ടു​ന്ന ആ​ദ്യ ജ​യ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.