ന്യൂസിലാൻഡിനെ തകർത്ത് ഇംഗ്ലണ്ട്
Tuesday, October 21, 2025 1:36 AM IST
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് 65 റണ്‍സിന്റെ ജയം.
ഓപ്പണർ ഫിൽ സാൾട്ടിന്റെയും (56 പന്തിൽ 85 റണ്‍സ്) ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെയും (35 പന്തിലാണ് 78 റണ്‍സ്) അർധസെഞ്ചുറികളുടെ മികവിൽ ഇംഗ്ലണ്ട് 236 റണ്‍സെടുത്തപ്പോൾ ന്യൂസിലൻഡ് 171 റണ്‍സിന് എല്ലാവരും പുറത്തായി. ഹാരി ബ്രൂക്കാണ് കളിയിലെ താരം.
സ്കോർ: ഇംഗ്ലണ്ട്: 20 ഓവറില്‍ 236/4. ന്യൂസിലന്‍ഡ്: 18 ഓവറില്‍ 171.