ഇ​​ൻ​​ഡോ​​ർ: വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റില്‍ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മ​​ത്സ​​രം അ​​വ​​സാ​​ന നി​​മി​​ഷ​​ത്തെ കൂ​​ട്ട​​ത്ത​​ക​​ർ​​ച്ച​​യി​​ലൂ​​ടെ ന​​ഷ്ട​​മാ​​ക്കി​​യ​​തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​താ​​യി വൈ​​സ് ക്യാ​​പ്റ്റ​​ൻ സ്മൃ​​തി മന്ദാന. വി​​ജ​​യം കൈ​​വി​​ട്ട ഇ​​ന്ത്യ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം തോ​​ൽ​​വി​​യാ​​ണ് ഏ​​റ്റു​​വാ​​ങ്ങി​​യ​​ത്.

താ​​ൻ പു​​റ​​ത്താ​​യ​​ത് ബാ​​റ്റിം​​ഗി​​ൽ കൂ​​ട്ട​​ത്ത​​ക​​ർ​​ച്ച​​യ്ക്കു കാ​​ര​​ണ​​മാ​​യെ​​ന്നും ത​​ന്‍റെ ഷോ​​ട്ട് സെ​​ല​​ക്ഷ​​ൻ മെ​​ച്ച​​പ്പെ​​ടു​​ത്താ​​മാ​​യി​​രു​​ന്നെ​​ന്നും മ​​ത്സ​​ര​​ശേ​​ഷം ന​​ട​​ത്തി​​യ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സ്മൃ​​തി പ​​റ​​ഞ്ഞു.

42-ാം ഓ​​വ​​റി​​ൽ സ്മൃ​​തി​​യെ പു​​റ​​ത്താ​​ക്കി ഇം​​ഗ്ല​​ണ്ട് മ​​ത്സ​​രം തി​​രി​​ച്ചു​​പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.