കേരളത്തിനു ജയം
Tuesday, October 21, 2025 1:36 AM IST
മൊഹാലി: ദേശീയ സീനിയർ വനിതാ ട്വന്റി20യിൽ മുംബൈയെ പരാജയപ്പെടുത്തി കേരളം. അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ ഒരു പന്തു ബാക്കിനിൽക്കേ കേരളം വിജയ റണ്‍ കുറിച്ചു.
സ്കോർ: മുംബൈ 20 ഓവറിൽ 151/6. കേരളം 19.5 ഓവറിൽ 152/4.