ത്രിദിനം: രഹാനെ, വിഹാരി തിളങ്ങി
Monday, August 19, 2019 10:52 PM IST
പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസ് എയ്ക്ക് എതിരായ ത്രിദിന പരിശീലന ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ അജിങ്ക്യ രഹാനെയ്ക്കും (54 റണ്‍സ്) ഹനുമ വിഹാരിക്കും (64 റണ്‍സ്) അർധസെഞ്ചുറി. രണ്ടാം ഇന്നിംഗ്സിലാണ് ഇരുവരും അർധസെഞ്ചുറി നേടിയത്. വിൻഡീസ് എയുടെ ഒന്നാം ഇന്നിംഗ്സ് 181ൽ അവസാനിച്ചിരുന്നു.
ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 297 റണ്‍സ് എടുത്ത് ഡിക്ലയർ ചെയ്തിരുന്നു.