സ്മിത്തിലൂടെ ഓസീസ് ജയം
Sunday, May 26, 2019 12:36 AM IST
സതാംപ്ടണ്: ലോകകപ്പ് സന്നാഹ ക്രിക്കറ്റിൽ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും തിളങ്ങിയപ്പോൾ ഓസ്ട്രേലിയയ്ക്ക് 12 റൺസ് ജയം. ഇംഗ്ലണ്ടിനെതിരേ സ്മിത്ത് (116 റണ്‍സ്) സെഞ്ചുറിയും വാർണർ 43 റണ്‍സും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 297 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 285 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.