കൊ​​​ച്ചി: ക​​​റ​​​ൻ​​​സി വി​​​നി​​​മ​​​യ​​​ത്തി​​​ൽ പ്ര​​​മു​​​ഖ​​​രാ​​​യ ലു​​​ലു ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ഹോ​​​ൾ​​​ഡിം​​​ഗ്സ് ബ്ലോ​​​ക്ക്ചെ​​​യി​​​ൻ ടെ​​​ക്നോ​​​ള​​​ജി രം​​​ഗ​​​ത്തു​​​ള്ള സ​​​ർ​​​ക്കി​​​ൾ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഗ്രൂ​​​പ്പു​​​മാ​​​യി ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു.

അ​​​ബു​​​ദാ​​​ബി ഫി​​​നാ‍​ൻ​​​ഷ്യ​​​ൽ ഇ​​​വ​​​ന്‍റാ​​​യ ഫി​​​നാ​​​ൻ​​​സ് വീ​​​ക്കി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ലു​​​ലു ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ഹോ​​​ൾ​​​ഡിം​​​ഗ്സ് എം​​​ഡി അ​​​ദീ​​​ബ് അ​​​ഹ​​​മ്മ​​​ദും സ​​​ർ​​​ക്കി​​​ൾ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഗ്രൂ​​​പ്പ് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ജെ​​​റ​​​മി അ​​​ല​​​യ​​​റു​​​മാ​​​ണ് ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​ത്.

ക​​​രാ​​​റി​​​ലൂ​​​ടെ മി​​​ഡി​​​ൽ ഈ​​​സ്റ്റി​​​ൽ​​നി​​​ന്ന് ഇ​​​ന്ത്യ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പ​​​ണ​​​മി​​​ട​​​പാ​​​ടി​​​ന് സ​​​ർ​​​ക്കി​​​ളി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ൽ ഡോ​​​ള​​​റാ​​​യ യു​​​എ​​​സ്ഡി​​​സി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും.

കൂ​​​ടാ​​​തെ ലു​​​ലു ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ഹോ​​​ൾ​​​ഡിം​​​ഗ്സി​​​ന്‍റെ പ​​​ണ​​​മി​​​ട​​​പാ​​​ട് പ്ലാ​​​റ്റ്ഫോം വ​​​ഴി​​​യു​​​ള്ള അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നു​​​ള്ള പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ളും ല​​​ളി​​​ത​​​മാ​​​ക്കും. യു​​​എ​​​സ്‌​​​ഡി​​​സി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലൂ​​​ടെ, ബ്ലോ​​​ക്ക്‌​​​ചെ​​​യി​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ വേ​​​ഗ​​​ത പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും.


ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ലെ ചെ​​​ല​​​വ് കു​​​റ​​​യ്ക്കു​​​ക, മൂ​​​ല്യ​​​മാ​​​യ പ​​​ണ​​​ല​​​ഭ്യ​​​ത, വ​​​ർ​​​ധി​​​ച്ച പ​​​ണ​​​ല​​​ഭ്യ​​​ത എ​​​ന്നി​​​വ​​​യ്‌​​​ക്കൊ​​​പ്പം ത​​​ത്‌​​സ​​​മ​​​യം ത​​​ന്നെ തു​​​ക ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​വേ​​​ണ്ടി​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും ഈ ​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.

ലോ​​​കോ​​​ത്ത​​​ര ഡി​​​ജി​​​റ്റ​​​ൽ ക​​​മ്പ​​​നി​​​യാ​​​യ സ​​​ർ​​​ക്കി​​​ളു​​​മാ​​​യി കൈ​​​കോ​​​ർ​​​ക്കു​​​ന്ന​​​തോ​​​ടെ ത​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ലോ​​​കോ​​​ത്ത​​​ര സൗ​​​ക​​​ര്യം ന​​​ൽ​​​കാ​​​നാ​​​കു​​​ന്ന​​​തി​​​ൽ അ​​​തീ​​​വ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ലു​​​ലു ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ഹോ​​​ൾ​​​ഡിം​​​ഗ്സ് എം​​​ഡി അ​​​ദീ​​​ബ് അ​​​ഹ​​​മ്മ​​​ദ് വ്യ​​​ക്ത​​​മാ​​​ക്കി.