ല​​ണ്ട​​ൻ: 2024ൽ ​​റി​​ക്കാ​​ർ​​ഡ് വി​​ല ഭേ​​ദി​​ച്ചു കു​​തി​​ച്ച സ്വ​​ർ​​ണ​​ത്തി​​ന്‍റെ വി​​ല​​ക്ക​​യ​​റ്റം 2025ൽ ​​സാ​​വ​​ധാ​​ന​​മാ​​കു​​മെ​​ന്ന് വേ​​ൾ​​ഡ് ഗോ​​ൾ​​ഡ് കൗ​​ണ്‍​സി​​ൽ. 2024ൽ 30 ​​ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലു​​ള്ള ഉ​​യ​​ർ​​ച്ച​​യാ​​ണ് സ്വ​​ർ​​ണ​​ത്തി​​നു​​ണ്ടാ​​യ​​ത്.

എ​​ന്നാ​​ൽ അ​​ടു​​ത്ത വ​​ർ​​ഷം മു​​ത​​ൽ സ്വ​​ർ​​ണ​​ത്തി​​ന്‍റെ വി​​ല​​യി​​ൽ ജി​​ഡി​​പി വ​​ള​​ർ​​ച്ച, പ​​ണ​​പ്പെ​​രു​​പ്പം, ആ​​ദാ​​യം തു​​ട​​ങ്ങി​​യ​​വയി​​ലു​​ണ്ടാ​​കു​​ന്ന മാ​​റ്റ​​ങ്ങ​​ൾ സ്വ​​ർ​​ണ​​ത്തി​​ന്‍റെ കു​​തി​​പ്പി​​നെ സ്വാ​​ധീ​​നം ചെ​​ലു​​ത്തു​​മെ​​ന്ന് ഡ​​ബ്ല്യു​​ജി​​സി വ്യ​​ക്ത​​മാ​​ക്കി. ഇ​​വ സ്വ​​ർ​​ണ​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​ണെ​​ങ്കി​​ലും വ​​ള​​രെ മി​​ത​​മാ​​യ വ​​ള​​ർ​​ച്ച​​യാ​​യി​​രി​​ക്കും ന​​ൽ​​കു​​ക​​യെ​​ന്ന് സൂ​​ചി​​പ്പി​​ക്കു​​ന്നു.

യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാനത്തേക്ക് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ര​​ണ്ടാം ത​​വ​​ണ​​യും എത്തുന്പോൾ ഉ​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള വ്യാ​​പാ​​ര​​യു​​ദ്ധ​​വും സ​​ങ്കീ​​ർ​​ണ​​മാ​​യ പ​​ലി​​ശ​​നി​​ര​​ക്ക് കാ​​ഴ്ച​​പ്പാ​​ടും സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച വി​​ചാ​​രി​​ച്ച​​തി​​ലും താ​​ഴെ​​യാ​​ക്കും. ഇ​​ത് നി​​ക്ഷേ​​പ​​ക​​രു​​ടെ​​യും ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ​​യും ആ​​വ​​ശ്യ​​ക​​ത​​യെ ബാ​​ധി​​ക്കു​​മെ​​ന്ന് ഡ​​ബ്ല്യു​​ജി​​സി 2025നെ ​​ഉ​​റ്റു​​നോ​​ക്കി​​യു​​ള്ള റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

എ​​ല്ലാ ക​​ണ്ണു​​ക​​ളും യു​​എ​​സി​​ലേ​​ക്കാ​​ണ്. ട്രം​​പി​​ന്‍റെ ര​​ണ്ടാം ടേം ​​അ​​മേ​​രി​​ക്ക​​ൻ ഇ​​ക്കോ​​ണ​​മി​​ക്ക് ഉ​​ത്തേ​​ജ​​നം ന​​ൽ​​കി​​യേ​​ക്കാം. എ​​ന്നാ​​ൽ ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ന്യാ​​യ​​മാ​​യ അ​​ള​​വി​​ലു​​ള്ള അ​​സ്വ​​സ്ഥ​​ത സൃ​​ഷ്ടി​​ക്കാ​​നും സാ​​ധി​​ച്ചേ​​ക്കും. റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

2024ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ സെ​​ൻ​​ട്ര​​ൽ ബാ​​ങ്കു​​ക​​ൾ പ്ര​​ത്യേ​​കി​​ച്ച് പീ​​പ്പി​​ൾ​​സ് ബാ​​ങ്ക് ഓ​​ഫ് ചൈ​​ന​​യും മ​​റ്റ് വ​​ള​​ർ​​ന്നു വ​​രു​​ന്ന വി​​പ​​ണി​​ക​​ളും സ്വ​​ർ​​ണം കൂ​​ടു​​ത​​ൽ വാ​​ങ്ങി​​ക്കൂ​​ട്ടി. ഇ​​ത് വി​​ല​​ക്ക​​യ​​റ്റ​​ത്തെ സ്വാ​​ധീ​​നി​​ച്ചു.


പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ​​യും യു​​ക്രെ​​യ്ൻ-​​റ​​ഷ്യ യു​​ദ്ധ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ ഭൗ​​മ​​രാ​​ഷ്ട്രീ​​യ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ണ​​ന​​യം അ​​ടു​​ത്തി​​ടെ ല​​ഘൂ​​ക​​രി​​ച്ച​​തും ആ​​വ​​ശ്യ​​ക​​ത ഉ​​യ​​ർ​​ന്ന​​തും സ്വ​​ർ​​ണ​​ത്തി​​ന്‍റെ കു​​തി​​പ്പി​​ന് കാ​​ര​​ണ​​മാ​​യി. എ​​ന്നാ​​ൽ ട്രം​​പി​​ന്‍റെ വി​​ജ​​യ​​ശേ​​ഷം ഡോ​​ള​​ർ കു​​തി​​ച്ചു​​ക​​യ​​റി​​യ​​ത് സ്വ​​ർ​​ണ​​ത്തി​​ന്‍റെ കു​​തി​​പ്പി​​നെ ത​​ട​​യി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്.

സ്വ​​ർ​​ണ​​ത്തി​​ന്‍റെ സാ​​ധ്യ​​ത​​ക​​ൾ ക​​ണ്ട് ചി​​ല ബാ​​ങ്കു​​ക​​ളും വാ​​ങ്ങി​​ക്കൂ​​ട്ടു​​ക​​യാ​​ണ്. നി​​ല​​വി​​ൽ ഒൗ​​ണ്‍​സി​​ന് 2700 ഡോ​​ള​​റി​​ന​​ടു​​ത്താ​​ണ് വി​​ല. 2025 അ​​വ​​സാ​​ന​​ത്തോ​​ടെ ഇ​​ത് 2900-3000 ഡോ​​ള​​ർ വ​​രെ​​യെ​​ത്തു​​മെ​​ന്നാ​​ണ് പ്ര​​വ​​ച​​നം.

സ്വ​​ർ​​ണ വി​​പ​​ണി​​യി​​ൽ ചൈ​​ന​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സൂ​​ക്ഷ്മ​​മാ​​യി നി​​രീ​​ക്ഷി​​ക്കു​​ക​​യാ​​ണ്. ഇ​​തു​​വ​​രെ, അ​​വി​​ടെ​​യു​​ള്ള നി​​ക്ഷേ​​പ​​ക​​ർ വ​​ലി​​യ പി​​ന്തു​​ണ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. അ​​തേ​​സ​​മ​​യം ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ മ​​റ്റൊ​​രു വ​​ശ​​ത്താ​​യി​​രു​​ന്നു.

പ​​ലി​​ശ നി​​ര​​ക്ക് ഗ​​ണ്യ​​മാ​​യി കു​​റ​​യു​​ക​​യോ ഭൗ​​മ​​രാ​​ഷ്ട്രീ​​യ​​ത്തെ​​യോ സാ​​ന്പ​​ത്തി​​ക വി​​പ​​ണി​​യെ​​യോ വ​​ഷ​​ളാ​​ക്കു​​ന്ന പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടാ​​യാ​​ൽ മ​​ഞ്ഞ ലോ​​ഹ​​ത്തി​​ന്‍റെ വി​​ല ഉ​​യ​​രു​​മെ​​ന്ന് കൗ​​ണ്‍​സി​​ൽ പ​​റ​​ഞ്ഞു. പ​​ലി​​ശ​​യൊ​​ന്നും ന​​ൽ​​കാ​​ത്ത​​തി​​നാ​​ൽ കു​​റ​​ഞ്ഞ നി​​ര​​ക്കു​​ക​​ൾ സ്വ​​ർ​​ണ​​ത്തി​​ന് ഗു​​ണം ചെ​​യ്യും.