അശോക് ലെയ്ലാൻഡ് വില ഉയർത്തും
Saturday, December 14, 2024 1:17 AM IST
മുംബൈ: 2025 ജനുവരി മുതൽ തങ്ങളുടെ എല്ലാത്തരം വാണിജ്യ വാഹനങ്ങൾക്കും മൂന്നു ശതമാനം വില ഉയർത്തുമെന്ന് അശോക് ലെയ്ലാൻഡ് അറിയിച്ചു.
മോഡലും വേരിയന്റും അനുസരിച്ചാകും വില ഉയരുകയെന്ന് കന്പനി വ്യക്തമാക്കി. പണപ്പെരുപ്പവും അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റവുമാണ് വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഇടയാക്കിയതെന്ന് കന്പനി അറിയിച്ചു.
ട്രക്കുകൾ, ബസുകൾ എന്നിവയ്ക്ക് ജനുവരി മുതൽ രണ്ടു ശതമാനം വില ഉയർത്തുമെന്ന് ടാറ്റ മോട്ടോഴ്സും അറിയിച്ചിടുണ്ട്.
പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യൂണ്ടായി, ടാറ്റ, മേഴ്സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഒൗഡി എന്നീ കന്പനികളും ജനുവരി മുതൽ വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.