കോട്ടയം ലുലുമാൾ ഉദ്ഘാടനം ഇന്ന്
Saturday, December 14, 2024 2:19 AM IST
കോട്ടയം: കോട്ടയം കോടിമതയിലെ ലുലുമാള്‍ ഇന്നു രാവിലെ രാവിലെ 11.30ന് മന്ത്രി വി.എന്‍.വാസവന് ഉദ്ഘാടനം ചെയ്യും. ലുലു ചെയര്മാന് എം.എ.യൂസഫ് അലി ആമുഖ പ്രസംഗം നടത്തും.തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ആശംസകള്‍ അര്‍പ്പിക്കും.
എം.പിമാരായ ജോസ് കെ.മാണി, ഫ്രാന്‍സിസ് ജോര്‍ജ്, ഹാരിസ് ബീരാന്, മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി ബിനു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ ഷീനാ ബിനു എന്നിവര്‍ പങ്കെടുക്കും.
ലുലു എക്സിക്യുട്ടിവ് ഡയറക്ടര്‍ എം.എ അഷ്റഫ് അലി സ്വാഗതവും സിഇഒ എം.എ.നിഷാദ് നന്ദിയും പറയും. കേരളത്തില്‍ ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ ഷോപ്പിംഗ് മാളാണിത്.