ന്യൂ​ഡ​ൽ​ഹി: വി​പ്രോ സ്ഥാ​പ​ക​ൻ അ​സിം പ്രേം​ജി​യു​ടെ ഫാ​മി​ലി ഓ​ഫീ​സാ​യ പ്രേം​ജി ഇ​ൻ​വെ​സ്റ്റി​ന്‍റെ​യും മ​ണി​പ്പാ​ൽ ഗ്രൂ​പ്പി​ന്‍റെ ര​ഞ്ജ​ൻ പൈ​യു​ടെ ഫാ​മി​ലി ഓ​ഫീ​സാ​യ ക്ലേ​പോ​ണ്ട് ക്യാ​പി​റ്റ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ണ്‍​സോ​ർ​ഷ്യം ആ​കാ​ശ എ​യ​റി​ന്‍റെ ബാ​ക്കി​യു​ള്ള ഓ​ഹ​രി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ.

വി​ന​യ് ദു​ബെ​യാ​ണ് ഇ​ന്ത്യ​യി​ലെ ചെ​ല​വു​കു​റ​ഞ്ഞ എ​യ​ർ​ലൈ​നാ​യ ആ​കാ​ശ​യു​ടെ സ്ഥാ​പ​ക​നും സി​ഇ​ഒ​യും. 67 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ ദു​ബെ കു​ടും​ബ​ത്തി​ന്‍റെ​യും ജു​ൻ​ജു​ൻ​വാ​ല കു​ടും​ബ​ത്തി​ന്‍റെ കൈ​വ​ശ​മാ​ണ്.