സാംകോ ഫണ്ട് ഓഫർ പ്രഖ്യാപിച്ചു
Sunday, December 15, 2024 12:30 AM IST
കൊച്ചി: നിക്ഷേപകസ്ഥാപനമായ സാംകോ അസറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, മള്‍ട്ടി അസറ്റ് അലോക്കേഷൻ വിഭാഗത്തില്‍പ്പെടുന്ന പുതിയ ഫണ്ട് ഓഫർ പ്രഖ്യാപിച്ചു.
വിപണിയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് ഓഹരികള്‍ സ്വര്‍ണം, കടപ്പത്രം എന്നിവയിലേക്ക് നിക്ഷേപങ്ങള്‍ വീതിച്ച് പരമാവധി ലാഭമുണ്ടാക്കുകയും നഷ്ടസാധ്യതകള്‍ ഒഴിവാക്കുകയും ചെയ്യുന്നതാണ് സാംകോ മള്‍ട്ടി അസറ്റ് അലോക്കേഷൻ ഫണ്ട്.
5000 രൂപയാണ് ഈ ഫണ്ടില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക. 18 ആണ് എൻഎഫ്ഒയുടെ അവസാന തീയതി.