കെത്രിഎ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു
Saturday, December 14, 2024 1:17 AM IST
കൊച്ചി: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് (കെത്രിഎ) ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചീഫ് പേട്രണ്‍ ജോസഫ് ചാവറ, പ്രസിഡന്റ് രാജു മേനോന്, സെക്രട്ടറി രാജീവന് എളയാവൂര് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.
കെത്രിഎ വൈസ് പ്രസിഡന്റ് ജോണ്‍സ് വളപ്പിലയും സംസ്ഥാന-സോണ്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. കൊച്ചി പൈപ്പ്ലൈന് റോഡില്‍ നാലുനില കെട്ടിട സമുച്ചയം ഒരു വര്‍ഷത്തിനകം തീര്‍ക്കാനാകുമെന്ന് ജോസഫ് ചാവറ അറിയിച്ചു.