യുനോയന്സിന് പുരസ്കാരം
Saturday, December 14, 2024 1:17 AM IST
കൊച്ചി: കേരള സ്റ്റാര്‍ട്ടപ് മിഷന്റെ യുണീക് ഐഡി കമ്പനിയായ യുനോയന്‍സ് സ്റ്റുഡിയോ അനിമേറ്റേഴ്സ് ഗില്‍ഡ് ഇന്ത്യ ഫെസ്റ്റ് 2024 ല്‍ മൂന്ന് പുരസ്കാരങ്ങള്‍ നേടി. മമ്മൂട്ടി ചിത്രമായ ‘ഭ്രമയുഗ’ത്തിലെ അനിമേഷനാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്.
മികച്ച ചലച്ചിത്ര ഡിസൈന്‍, മികച്ച കലാസംവിധാനം/ അനിമേറ്റഡ് പ്രോഡക്ട് ഡിസൈന്‍, ഇന്നൊവേറ്റീവ് ടെക്നിക്കല്‍ കോണ്ട്രിബ്യൂഷന് ടു ആന്‍ അനിമേറ്റഡ് പ്രോജക്ട് എന്നീ വിഭാഗങ്ങളിലുള്ള പുരസ്കാരമാണു ലഭിച്ചത്.
മുംബൈയിൽ നടന്ന അനിമേറ്റേഴ്സ് ഗിൽഡ് ഇന്ത്യ ഫെസ്റ്റിവലിൽ യുനോയൻസ് പ്രതിനിധികളായ അനിരുദ്ധ് പീതാംബരൻ, ജെറോയ് ജോസഫ്, അസീം കാട്ടാളി എന്നിവർ ചേർന്നു പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.