സ്വിച്ച് മൊബിലിറ്റി രണ്ടു പുതിയ ലോ ഫ്ളോർ ഇലക്ട്രിക് സിറ്റി ബസുകൾ പുറത്തിറക്കി
Sunday, December 15, 2024 12:30 AM IST
തിരുവനന്തപുരം: അശോക് ലെയ്ലാൻഡിന്റെ അനുബന്ധ കന്പനിയും ഹിന്ദുജ ഗ്രൂപ്പിന്റെ ഭാഗവുമായ സ്വിച്ച് മൊബിലിറ്റി ലിമിറ്റഡ്, സ്വിച്ച് ഇഐവി 12, സ്വിച്ച് ഇ1 എന്നീ പേരുകളിൽ രണ്ടു പുതിയ ലോ ഫ്ളോർ ഇലക്ട്രിക് സിറ്റി ബസുകൾ പുറത്തിറക്കി.
ഇന്ത്യ, യൂറോപ്പ്, ജിസിസി എന്നീ വിപണികൾ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് ബസുകളുടെയും ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങളുടെയും മുൻനിര നിർമാതാക്കളായ സ്വിച്ച് പുതിയ രണ്ടു മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത്. മാറ്റാൻ സാധിക്കുന്ന 400 പ്ലസ് കിലോ വാട്ട് ബാറ്ററിയാണ് ഇതിന്റെ കരുത്ത്. 39 യാത്രക്കാർക്കു വരെ ഇരുന്നു യാത്ര ചെയ്യാം.
യൂറോപ്യൻ മാർക്കറ്റിനായി രൂപകൽപന ചെയ്ത മോഡലാണ് ഇ 1. ചെന്നൈയിൽ നടന്ന ചടങ്ങിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സ്വിച്ച് ഇലക്ട്രിക് ബസുകളുടെ പുതിയ നിര ഔദ്യോഗികമായി പുറത്തിറക്കി. ഹിന്ദുജ ഗ്രൂപ്പ് കന്പനീസ് (ഇന്ത്യ) ചെയർമാൻ അശോക് പി. ഹിന്ദുജ പങ്കെടുത്തു.