കഴിഞ്ഞ സാന്പത്തിക വർഷത്തിൽ 8.2 ശതമാനം വളർച്ചാ നിരക്കോടെ അതിവേഗം വളരുന്ന സന്പദ് വ്യവസ്ഥയായിരുന്നു ഇന്ത്യ. ഈ സാന്പത്തിക വർഷം ഏഴ് ശതമാനവും 2026ൽ 6.7 ശതമാനവും ജിഡിപി വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകബാങ്ക് അറിയിച്ചു.
കേന്ദ്ര സർക്കാറിന്റെ സാന്പത്തിക സർവേയിൽ രാജ്യം 6.5-7 ശതമാനം വളർച്ച നേടുമെന്നാണ് പറയുന്നത്. അതേസമയം റിസർവ് ബാങ്ക് 7.2 ശതമാനം വളർച്ചയാണ് കണക്കുകൂട്ടുന്നത്.